മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ലെന്ന് കോടതി ; ഹർജി തള്ളി

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഇപ്പോൾ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാൻസിസ് കോടതിയെ അറിയിച്ചു
മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ലെന്ന് കോടതി ; ഹർജി തള്ളി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനായ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശിയായ ഡി ഫ്രാന്‍സിസ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഇപ്പോൾ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാൻസിസ് കോടതിയെ അറിയിച്ചു.

ഹർജിയിൽ സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ഫ്രാൻസിസ് കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ഹാജരായി വിശദീകരണം നൽകണമെന്ന്​ നിർദേശിച്ചിട്ടും ഹർജിക്കാരൻ എത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച നിർബന്ധമായും ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നൽകുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ലെന്ന് ഹർജി പരി​ഗണിച്ച ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. പിഴയടക്കേണ്ട കേസാണെങ്കിലും ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2018 ജൂലൈയിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രകളുടെ ചെലവ് ചൂണ്ടിക്കാട്ടിയാണ്​​ ഹർജിക്കാരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com