മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: 120 അടി കവിയുമെന്ന് സൂചന

142 അ​ടി​യാ​ണു നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ ശേ​ഷി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: 120 അടി കവിയുമെന്ന് സൂചന

കു​മ​ളി: മഴ നിർത്താതെ പെയ്യുന്നതോടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രു​കയാണ്. മ​ഴ തു​ട​ർ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ജ​ല​നി​ര​പ്പ് 120 അ​ടി പി​ന്നി​ടു​മെ​ന്നാ​ണു സൂ​ച​ന.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​ല​നി​ര​പ്പ് 118 അ​ടി പി​ന്നി​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​ന് 116 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. സെ​ക്ക​ന്‍റി​ൽ 15,000-ൽ ​അ​ധി​കം ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. 

വ​ന​ത്തി​നു​ള്ളി​ലെ ക​ന​ത്ത മ​ഴ​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ് പെ​ട്ട​ന്നു​യ​രാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തും ക​ന​ത്ത മ​ഴ​യാ​ണു​ള്ള​ത്. 142 അ​ടി​യാ​ണു നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ ശേ​ഷി. ഇ​തി​ൽ കൂ​ടു​ത​ൽ വെ​ള്ള​മു​യ​ർ​ന്നാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ടുമെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com