ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2019 10:52 PM |
Last Updated: 09th August 2019 10:52 PM | A+A A- |

ആലപ്പുഴ: ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആലപ്പുഴ വലിയ കലവൂര്‍ ക്ഷേത്രക്കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. അലന്‍ ഗില്‍, അക്ഷയ് ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്.
പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അലന്‍ ഗില്‍. ടിഡി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ് ജോര്‍ജ്ജ്.
വൈകിട്ട് ആറരയോടെ കുട്ടികളെ കാണാതാവുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.