കനത്ത ജാഗ്രതയില്‍ കേരളം, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, പരീക്ഷകള്‍ മാറ്റിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2019 07:03 AM |
Last Updated: 09th August 2019 07:04 AM | A+A A- |
ഫോട്ടോ: ടി.പി.സൂരജ്
കൊച്ചി: ദുരിതപ്പെയ്ത്ത് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. അതാത് ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ളവയ്ക്കായിരുന്നു വ്യാഴാഴ്ച രാത്രി അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തിരുവനന്തപുരത്തേയും കൊല്ലത്തേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, അംഗനവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, ബോര്‍ഡ്, പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷ പിഎസ് സി പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷ ഈ മാസം 30ലേക്കാണ് മാറ്റിവെച്ചത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളും ആരോഗ്യ സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നു.