അത് വ്യാജപ്രചാരണം; ഇടുക്കി ഉള്‍പ്പെടെ വന്‍കിട ഡാമുകളില്‍ 30 ശതമാനം മാത്രം: കെഎസ്ഇബി 

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കെഎസ്ഇബി
അത് വ്യാജപ്രചാരണം; ഇടുക്കി ഉള്‍പ്പെടെ വന്‍കിട ഡാമുകളില്‍ 30 ശതമാനം മാത്രം: കെഎസ്ഇബി 

കൊച്ചി: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കെഎസ്ഇബി. ഇടുക്കി ഉള്‍പ്പെടെയുളള വന്‍കിട ഡാമുകള്‍ തുറന്നുവിട്ടു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് കെഎസ്ഇബി രംഗത്തുവന്നത്.

ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30 ശതമാനത്തില്‍ താഴെയെ വെളളമുളളൂവെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കിയില്‍ വെറും 30 ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പ്.  ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയില്‍ വ്യാജ പ്രചാരണം നടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com