കനത്ത മഴ : നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അ​റി​യി​ച്ചു
കനത്ത മഴ : നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കൊച്ചി : കനത്ത മഴയെത്തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം അടച്ചു. ഞായറാഴ്ച വരേക്കാണ് വിമാനത്താവളം അടച്ചത്. റ​ൺ​വെ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് വി​മാന​ത്താ​വ​ളം അ​ട​ച്ച​ത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. മ​ഴ മാ​റി​യാ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സി​യാ​ൽ​ അ​ധി​കൃ​ത​ർ‌ അ​റി​യി​ച്ചു

ഇന്‍ഡിഗോ വിമാനം - ബെംഗ്ലൂരു, എയര്‍ ഇന്ത്യ- തിരുവനന്തപുരം, ഗോ എയര്‍ - ഹൈദരാബാദ്, സില്‍ക്ക് എയര്‍ - കോയമ്പത്തൂര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്- തിരുവനന്തപുരം, എയര്‍ ഏഷ്യ- ട്രിച്ചി, മാലിന്ദോ- തിരുവനന്തപുരം, മലേഷ്യന്‍- ചെന്നൈ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്. 
വ്യാ​ഴാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ മൂ​ന്നു വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടി​രു​ന്നു. 

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തടസ്സപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നത് . കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com