കനത്തമഴ: എട്ടു ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
കനത്തമഴ: എട്ടു ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കൊച്ചുവേളി- യശ്വന്ത്പൂര്‍, ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗലാപുരം, ചെന്നൈ- ആലപ്പുഴ, ചെന്നൈ- തിരുവനന്തപുരം,ചെന്നൈ- എറണാകുളം സ്‌പെഷ്യല്‍, ചെന്നൈ - മംഗലാപുരം,മംഗലാപുരം - തിരുവനന്തപുരം ( മാവേലി) എന്നി എക്‌സപ്രസ് ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. നാളെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വേളാങ്കണി ട്രെയിനും ഞായറാഴ്ച വേളാങ്കണിയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെടുന്ന ട്രെയിനും റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.

ന്യൂഡല്‍ഹി- കേരള എക്‌സ്പ്രസ് കായംകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. കൊച്ചുവേളി- ബംഗലൂരു എക്‌സപ്രസ് രാത്രി 9.30നും നിസാമുദ്ദീന്‍ -രാജധാനി എക്‌സ്പ്രസ് രാത്രി 9.15നും ആലപ്പുഴ- ധന്‍ബാദ് രാത്രി ഏഴുമണിക്കും വൈകി പുറപ്പെടും.

കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ നാളെ രാവിലെവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയംവഴി സര്‍വീസ് നടത്തും. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം ഇന്ന് രാവിലെയാണ് തടസ്സപ്പെട്ടത്.  ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി ,ബംഗളുരു കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തിയത്. എറണാകുളം -ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തിയില്ല.

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്  ഷൊര്‍ണൂര്‍ പാതയിലും ട്രെയിന്‍ ഗതാ​ഗതം നിര്‍ത്തിയിട്ടുണ്ട്..കുറ്റിപ്പുറത്ത് റെയില്‍വെ പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് കോഴിക്കോട് -ഷൊര്‍ണൂര്‍ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിയത്. പലയിടങ്ങളിലും മരങ്ങള്‍ പാളത്തിലേക്ക് വീണതും ഗതാഗതം തടസപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com