ടയര്‍ ട്യൂബില്‍ കിടന്ന് തേങ്ങ പെറുക്കി; ഒഴുക്കില്‍ പെട്ടെന്ന് കരുതി ഫയര്‍ഫോഴ്‌സ് പാഞ്ഞെത്തി

യര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുന്ന യുവാവിനെ കണ്ട നാട്ടുകാര്‍ തെറ്റിദ്ധരിച്ചു
ടയര്‍ ട്യൂബില്‍ കിടന്ന് തേങ്ങ പെറുക്കി; ഒഴുക്കില്‍ പെട്ടെന്ന് കരുതി ഫയര്‍ഫോഴ്‌സ് പാഞ്ഞെത്തി

കോട്ടയം: ടയര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുന്ന യുവാവിനെ കണ്ട നാട്ടുകാര്‍ തെറ്റിദ്ധരിച്ചു. യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. എന്നാല്‍ സംഭവമൊന്നും അറിയാതെ യുവാവ് തേങ്ങ പെറുക്കി കൂട്ടി ആറിന്റെ താഴ്ഭാഗത്ത് മറുകരയില്‍ കയറി പോയിരുന്നു.

മുത്തോലി ഇന്‍ഡ്യാര്‍ ജംക്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. നാട്ടുകാരില്‍ ചിലര്‍ യുവാവ് ഒഴുക്കില്‍ പെട്ടതായി പൊലീസിനെയും അഗ്‌നി ശമന സേനയെയും അറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ യുവാവ് ഒഴുക്കില്‍ പെട്ടുവെന്ന് വ്യാപകമായ പ്രചാരണവും ഉണ്ടായി.

യുവാവിനെ കാണാതായതോടെ ഒഴുക്കില്‍ പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പടരുകയായിരുന്നു. ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് തേങ്ങ പെറുക്കാന്‍ ആറ്റിലിറങ്ങിയത് ആണെന്ന് മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ഒട്ടേറെ ആളുകളാണ് മുത്തോലി ഇന്‍ഡ്യാര്‍ ജംക്ഷനില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com