പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ വെളളം കയറി; ഉറങ്ങിക്കിടന്ന ജീവനക്കാരന്‍ മരിച്ചു

കനത്തമഴയില്‍ രൂപപ്പെട്ട വെളളപ്പൊക്കത്തില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരന്‍ മരിച്ചു
പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ വെളളം കയറി; ഉറങ്ങിക്കിടന്ന ജീവനക്കാരന്‍ മരിച്ചു

തിരൂര്‍: കനത്തമഴയില്‍ രൂപപ്പെട്ട വെളളപ്പൊക്കത്തില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരന്‍ മരിച്ചു. ചേര്‍ത്തല സ്വദേശി സോമന്‍ ആണ് മരിച്ചത്. 
 
മലപ്പുറം അരീക്കോടാണ് സംഭവം.കനത്ത മഴയില്‍ അരീക്കോട് വെളളം കയറിയിരിക്കുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പുത്തലം പെട്രോള്‍ പമ്പിലേക്ക് വെളളം കയറിയതാണ് ദുരന്തത്തിന് കാരണമായത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെ അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ കനത്തമഴയില്‍ നിലമ്പൂര്‍ ടൗണ്‍ വെളളത്തിന്റെ അടിയിലായി.നദികള്‍ കരകവിഞ്ഞ് ഒഴുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com