മലപ്പുറം കവളപ്പാറയില്‍ ഉരുള്‍ പൊട്ടി വന്‍ ദുരന്തം ; 30 വീടുകള്‍ മണ്ണിനടിയില്‍ ; 50 പേരെ കാണാതായതായി സംശയം

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 30 കടന്നു. ഇന്നുമാത്രം 21 പേരാണ് മരിച്ചത്
മലപ്പുറം കവളപ്പാറയില്‍ ഉരുള്‍ പൊട്ടി വന്‍ ദുരന്തം ; 30 വീടുകള്‍ മണ്ണിനടിയില്‍ ; 50 പേരെ കാണാതായതായി സംശയം

മലപ്പുറം : മലപ്പുറം കവളപ്പാറയില്‍ ഉരുള്‍ പൊട്ടി. 30 വീടുകള്‍ മണ്ണിനടിയിലായി. 50 ഓളം പേരെ കാണാതായതായി സംശയം. മലയിടിഞ്ഞ് ഒന്നാകെ കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ദുരന്തപ്രദേശത്ത് എഴുപതോളം വീടുകളാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാണാതായവരെ തിരഞ്ഞ് നാട്ടുകാര്‍ ബന്ധുവീടുകളിലും ദുരിതാശ്വാസക്യാമ്പുകളിലും അന്വേഷിച്ചു. എന്നാല്‍ ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. 

ഇവരുടെ ഫോണ്‍നമ്പര്‍ അടക്കം നിശ്ചലമാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇവിടെ ഉരുള്‍ പൊട്ടിയത്. റോഡ് അടക്കം തകര്‍ന്നുപോയതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതുംരക്ഷാപ്രവര്‍ത്തകര്‍ക്ക്  സ്ഥലത്തെത്തുന്നത് ദുഷ്‌കരമാക്കിയിട്ടുണ്ട്. 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ പാടെ ഇല്ലാതായി.  ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. പ്രദേശത്തെ ആദിവാസി കോളനികളെയും ഉരുള്‍പൊട്ടല്‍ ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയില്‍ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15 പേരെ രക്ഷപ്പെടുത്തി. രക്ഷിച്ച നാല് കുട്ടികള്‍ ഒരുകുട്ടി ഇന്ന് രാവിലെ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 30 കടന്നു. ഇന്നുമാത്രം 21 പേരാണ് മരിച്ചത്. 24 ഇടത്താണ് ഉരുള്‍ പൊട്ടലുണ്ടായത്. ദുരിതബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com