വയനാട്ടിലെ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ​ഗാന്ധി; കേരള സര്‍ക്കാരിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു 

വയനാട്ടിലെ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ​ഗാന്ധി; കേരള സര്‍ക്കാരിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു 

 തന്‍റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു

ന്യൂഡൽഹി: കാലവർഷം വലിയ ദുരന്തം വിതച്ച വയനാട്ടിലെ സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി വയനാട് എം പി രാഹുല്‍ ഗാന്ധി.  തന്‍റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

 ടെലിഫോൺ മുഖാന്തരമാണ് ഇരുവരും സംസാരിച്ചത്. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

വയനാട്ടില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയുമായും രാഹുല്‍ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കനത്തമഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാരുമായി രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com