തെക്കന്‍ ജില്ലകളില്‍ ആശ്വാസം; മഴയ്ക്ക് നേരിയ ശമനം
By സമകാലികമലയാളം ഡെസ്‌ക് | Published: 10th August 2019 09:40 AM |
Last Updated: 10th August 2019 09:40 AM | A+A A- |
ഫോട്ടോ: എ സനേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്ത തെക്കന്‍ ജില്ലകളില്‍ മഴ കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ മഴ കുറഞ്ഞ സ്ഥിതിയാണ്.
പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിലെ വെള്ളവും കുറഞ്ഞു വരുന്നുണ്ട്. ഇടുക്കിയിലും ഇപ്പോള്‍ ശക്തമായി മഴ പെയ്യുന്നില്ല.
കോട്ടയത്ത് ശക്തമായ മഴയില്ല. പാലായില്‍ നിന്ന് വെള്ളമിറങ്ങിയിട്ടുണ്ട്. മീനച്ചിലാറ്റിലും ജല നിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം താഴ്ന്ന പ്രദേശങ്ങളില്‍ നേരിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്. കോട്ടയത്ത് 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 1412 പേരാണുള്ളത്.
കൊല്ലം ജില്ലയില്‍ രാത്രിയില്‍ മഴ പെയ്‌തെങ്കിലും ഇപ്പോള്‍ നിലച്ചിട്ടുണ്ട്. ആറ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ കൊല്ലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ഒന്നും തുറന്നിട്ടില്ല.