ബാണാസുര സാഗര്‍ തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത
By സമകാലികമലയാളം ഡെസ്‌ക് | Published: 10th August 2019 03:16 PM |
Last Updated: 10th August 2019 03:16 PM | A+A A- |

വയനാട്: വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നുവിട്ടിരിക്കുന്നത്.
ഡാം തുറന്നുവിട്ടതിന്റെ പശ്ചാതലത്തില്‍ കബനി,പനമരം, മാനന്തവാടി പുഴയോരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരോട് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ടെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.