24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഇന്നും നാളെയും 13, 14 തീയതികളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു
24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

കൊച്ചി: വരുന്ന ദിവസങ്ങളിലും വിവിധ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 13, 14 തീയതികളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.ഇന്ന് എറണാകുളം, ഇടുക്കി , വയനാട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ പെയ്യാന്‍ സാധ്യതയുളളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ന് എറണാകുളം, ഇടുക്കി, വയനാട് എന്നി ജില്ലകള്‍ക്ക് പുറമേ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ അതിതീവ്രമഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആഗസ്റ്റ് 10 ന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍ എന്നി ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും,ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com