കണ്ണൂരില്‍ കലിതുള്ളി മഴ; ബാവലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു, സഹായം തേടി കലക്ടര്‍

രണ്ടുദിവസമായി മഴ തുടരുന്ന കണ്ണൂരില്‍ വീണ്ടും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌


കണ്ണൂര്‍: രണ്ടുദിവസമായി മഴ തുടരുന്ന കണ്ണൂരില്‍ വീണ്ടും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ബാവലിപ്പുഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജില്ലയില്‍ രണ്ടുവയസ്സുകാരന്റേത് ഉള്‍പ്പെടെ മൂന്നു മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 

നിരവധിപേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പലക്യാമ്പുകളിലും അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.  ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. 

'നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന് ഒരു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കും ആവും. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാമഗ്രികള്‍ കളക്ടറേറ്റിലേക്ക് എത്തിയ്ക്കുക'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടിവസ്ത്രങ്ങള്‍, പുതപ്പ്, നൈറ്റി, ബ്രെഡ്, ബിസ്‌ക്കറ്റ്, സാനിറ്ററി നാപ്കിന്‍ എന്നിവയാണ് കലക്ടര്‍ അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Collection Centre: Collectorate, KANNUR Kerala 670002
Phone: 04972700645
SAJIKUMAR SL Dy.Collector (LA) 8547616030
RIMNA 9400051410

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com