കാഴ്ച കാണാന്‍ മൂന്നാറിലേക്ക് പോകരുത്: നിയന്ത്രണം, മുന്നറിയിപ്പ് 

വിനോദ സഞ്ചാരത്തിനായി മൂന്നാറിലേക്കും ഇടുക്കിയിലേക്കും പോകരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
കാഴ്ച കാണാന്‍ മൂന്നാറിലേക്ക് പോകരുത്: നിയന്ത്രണം, മുന്നറിയിപ്പ് 

ഇടുക്കി: വിനോദ സഞ്ചാരത്തിനായി മൂന്നാറിലേക്കും ഇടുക്കിയിലേക്കും പോകരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ ഇത്തവണെയും മണ്ണ് ഇടിയുന്നുണ്ട്. ചെറിയ മഴ പെയ്താല്‍ തന്നെ മണ്ണ് ഇടിച്ചിലുണ്ടാകുന്നുണ്ട്. വഴികളെല്ലാം മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും താറുമാറായി കിടക്കുന്ന അവസ്ഥയിലാണ്. ഇത്തവണ നിരവധി ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലിനുമാണ് മലയോര ജില്ല സാക്ഷ്യം വഹിച്ചിരിക്കുന്നത്.

മണ്ണിടിച്ചിലുണ്ടായാല്‍ മൂന്നാറില്‍ അകപ്പെട്ടുപോകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. വരുന്ന 15 വരെ വിനോദസഞ്ചാരത്തിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ലംഘിച്ചും വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മൂന്നാറിലേക്കുള്ള പാതകളിലെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മൂന്നാറിലേക്കുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നതാണ്. മണ്ണിടിഞ്ഞ് എപ്പോള്‍ വേണമെങ്കിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com