കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല; സര്‍ക്കാരിന്റെ പക്കല്‍ 1400 കോടിരൂപയുണ്ടെന്ന് വി മുരളീധരന്‍

കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല; സര്‍ക്കാരിന്റെ പക്കല്‍ 1400 കോടിരൂപയുണ്ടെന്ന് വി മുരളീധരന്‍


ന്യൂഡല്‍ഹി: കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക  സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്റെ കയ്യിലുണ്ട്, അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്‌നം കേരളത്തിന് ഇല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

അതേസമയം കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരന്‍ അറിയിച്ചു. സൈന്യം, സാമ്പത്തിക സഹായം തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com