ചെങ്ങന്നൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറുന്നു; ക്യാമ്പുകള്‍ തുറന്നു, വീടൊഴിയാന്‍ കൂട്ടാക്കാത്തവരെ ബലംപ്രയോഗിച്ച് നീക്കാന്‍ നിര്‍ദേശം

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
ചെങ്ങന്നൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറുന്നു; ക്യാമ്പുകള്‍ തുറന്നു, വീടൊഴിയാന്‍ കൂട്ടാക്കാത്തവരെ ബലംപ്രയോഗിച്ച് നീക്കാന്‍ നിര്‍ദേശം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പ്രളയബാധിത മേഖലകളില്‍ നിന്ന് മാറാന്‍ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ചെങ്ങന്നൂരിലൂടെ ഒഴുകുന്ന പമ്പ,അച്ചന്‍കോവില്‍ നദികള്‍ ചിലയിടങ്ങളില്‍ കരകവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്‌ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടികളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. 

രാവിലെ ആറ് ക്യാമ്പുകളാണ് ആരംഭിച്ചതെങ്കില്‍ ഇപ്പോള്‍ 24 ക്യാമ്പുകളിലായി 2000 ആളുകള്‍ അഭയം തേടിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡുതല പ്രളയ ദുരിതാശ്വാസ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. രാത്രിയില്‍ വെള്ളം കൂടുതല്‍ ഒഴുകി എത്തിയാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, ഐടിബിപി സേനാംഗങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പുചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com