പുതിയ ന്യൂനമര്‍ദം വരുന്നു ; നാലു ജില്ലകള്‍ക്ക് മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

ആഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
പുതിയ ന്യൂനമര്‍ദം വരുന്നു ; നാലു ജില്ലകള്‍ക്ക് മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

കൊച്ചി : മഴക്കെടുതി നേരിടുന്ന കേരളത്തിന് തിരിച്ചടിയായി പുതിയ ന്യൂനമര്‍ദം വരുന്നു. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിന്റെ ഫലമായി ആഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

13 ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ശക്തമാകാന്‍ സാദ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ദിവസം ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടില്ല. വരും ദിവസങ്ങളിലേ ഇത് വ്യക്തമാകൂ. 

മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാം എന്നതിനാല്‍ 11-ാം തീയതി വരെ മല്‍സ്യതൊഴിലാളികല്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ആഗസ്റ്റ് 14 ഓടെ മഴ കനത്തതാണ് പ്രളയത്തിന് ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com