മുന്‍പും പിന്‍പും നോക്കിയില്ല; ഗര്‍ഭിണിയെ ഇക്കരയെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം; അതിജീവനം; കയ്യടി

കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയെ നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തകരും സാഹസികമായി രക്ഷിച്ചു
മുന്‍പും പിന്‍പും നോക്കിയില്ല; ഗര്‍ഭിണിയെ ഇക്കരയെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം; അതിജീവനം; കയ്യടി

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയെ നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തകരും സാഹസികമായി രക്ഷിച്ചു.  കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്.

നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി. ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവടേക്ക് എത്താനാകുന്നില്ല.

അട്ടപ്പാടിയിലെ ഊരുകളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകള്‍ സുരക്ഷിതരെന്ന് അഗളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com