'വണ്ടി നീങ്ങുംതോറും ആഴം കൂടിവന്നു, ഹെഡ് ലൈറ്റിന് മുകളില്‍ വെളളം; അല്പമൊന്ന് തെന്നിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല'; അനുഭവ കുറിപ്പ് 

വാഹനയാത്രക്കാര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് മീര മനോജ് എന്ന യുവതി
'വണ്ടി നീങ്ങുംതോറും ആഴം കൂടിവന്നു, ഹെഡ് ലൈറ്റിന് മുകളില്‍ വെളളം; അല്പമൊന്ന് തെന്നിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല'; അനുഭവ കുറിപ്പ് 

കൊച്ചി: പ്രളയസമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കനത്തമഴയാണ് തുടരുന്നത്. പലയിടങ്ങളും വെളളപ്പൊക്കം നേരിടുകയാണ്. ഇതിനിടയില്‍ വാഹനയാത്രക്കാര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് മീര മനോജ് എന്ന യുവതി.

മിക്ക റോഡുകളിലും വെളളക്കെട്ട് രൂക്ഷമാണ്. ഈ സമയത്ത് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും അപകടംപിടിച്ച റോഡുകളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും കുറിപ്പില്‍ പറയുന്നു.  

കുറിപ്പിന്റെ പൂര്‍ണരൂപം

ഭീകരമായൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ട് ഇപ്പോ വെറും ഒരു മണിക്കൂറേ ആയിട്ടുള്ളു...ശ്വാസം നേരെ വീഴാന്‍ ഇനിയും സമയമെടുക്കും...  ഏകദേശം പത്തരയോടെയാണ് സംഭവം... എറണാകുളത്ത് താമസിക്കുന്നവര്‍ക്കറിയാം.. വെണ്ണല യ്ക്കും എരൂരിനുമിടയില്‍ നിന്ന് ഇരുമ്പനത്തേക്ക് (Seaport Airport road) ഒരു short cut ഉണ്ട്... Carല്‍ ആ വഴി വരുകയാണ് ഞങ്ങള്‍ ..കുഞ്ഞുങ്ങളുമുണ്ട്.. അത്ര വെളിച്ചമില്ലാത്ത വഴി.. .ഇരുവശത്തും പാടമേത് road ഏതെന്ന് അറിയാന്‍ പറ്റുന്നില്ല...അതുപോലെ വെള്ളം... ഒരു ഭാഗത്തെത്തിയപ്പോള്‍ ഒരു bike യാത്രക്കാരന്‍ വളരെ കഷ്ടപ്പെട്ട് ആ വെള്ളത്തില്‍ കൂടി വരുന്നത് കണ്ടു.. എങ്ങനെയുണ്ട് അവിടെ വെള്ളം ന്ന് Manoj ചോദിച്ചപ്പോ, bike off ആയിപ്പോയി, നല്ല വെള്ളമുണ്ട്, ബുദ്ധിമുട്ടിയാണ് ചേട്ടാ ഞാനിങ്ങ് വന്നത്, സൂക്ഷിച്ചു പോണേ ന്ന് പറഞ്ഞ് അയാള്‍ പോയി... സാധാരണ ഈ സമയം അധികം വണ്ടികളൊന്നും ആ വഴി കാണാറില്ല... Manoj സാവധാനം car മുന്നോട്ടെടുത്തു... Tyre മൂടി വെള്ളമുണ്ടെന്ന് മനസ്സിലായി... മുന്നോട്ട് പോകാതെ വേറെ വഴിയില്ല ... ഏറെ ദൂരത്തോളം വെള്ളം കാണാം... പാടമായതുകൊണ്ട് road ന്റെ വക്കേതെന്ന് തിരിച്ചറിയാനും പറ്റുന്നില്ല... എത്രയും പെട്ടെന്ന് ഇതൊന്ന് കടന്നു കിട്ടിയാ മതിയെന്നായി... വണ്ടി നീങ്ങുംതോറും ആഴം കൂടുന്നത് മനസ്സിലായി... Speed കുറഞ്ഞു... Engine ന്റെ sound കേള്‍ക്കാതായി.. HeadLight ന് മുകളില്‍ വെള്ളം കയറി, ഞാന്‍ നോക്കുമ്പോ door ന്റെ side ല്‍ വെള്ളം അലയടിക്കുന്നു... Manoj എത്ര ശ്രമിച്ചിട്ടും steering balance ചെയ്യാന്‍ പറ്റിയില്ല... വണ്ടി float ചെയ്ത് തെന്നിത്തെന്നി ഒരു വശത്തേക്ക് പോകുന്നു.... ആറടിയിലേറെയെങ്കിലും താഴ്ചയുള്ള പാടം....ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അയ്യോ എന്നൊരു ശബ്ദം പോലും വെക്കാന്‍ പറ്റാത്തത്രയും ഭയാനകമായ അവസ്ഥ.... ദൈവമെ എന്ന് വിളിക്കാന്‍ പോലുമുള്ള മനസ്സാന്നിധ്യം ഉണ്ടായില്ല... 250 അടിയോളം ദൂരം എങ്ങനെ ആ വെള്ളക്കെട്ടില്‍ നിന്ന് അതും കുറ്റാക്കുറ്റിരുട്ടില്‍ പുറത്ത് വന്നെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല... ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍, float ചെയ്യുന്ന ഞങ്ങളുടെ car നെ സുരക്ഷിതമായി ഇപ്പുറം എത്തിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല...car തെന്നി പാടത്ത് പോയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല.. ഇപ്പോഴും Manoj ആ shock ല്‍ നിന്ന് free ആയിട്ടില്ല....(നെഞ്ചുവേദനയും വിറയലും) എറണാകുളത്ത് താമസിക്കുന്നവരോട് മാത്രമല്ല, ഇത് വായിക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ... ഇതുപോലെ യാത്ര ചെയ്യുമ്പോള്‍, വെള്ളക്കെട്ട് കാണുന്ന ആഴമറിയാത്ത സ്ഥലങ്ങളില്‍ നമ്മുടെ കണക്കുകൂട്ടലില്‍ വാഹനം മുന്നോട്ട് കൊണ്ടുപോകരുത്... കഴിവതും അപകടം പിടിച്ച ഇത്തരം പാടത്തിനു നടുവിലൂടെയുള്ള roadകളില്‍ കൂടിയുള്ള യാത്ര ഒഴിവാക്കുക... പ്രത്യേകിച്ച് പ്രളയകാലത്ത്.... എല്ലാവരും സൂക്ഷിക്കുക.... ആര്‍ക്കും ആപത്തൊന്നും വരാതിരിക്കട്ടെ എന്ന് മാത്രമേയുള്ളൂ പ്രാര്‍ത്ഥന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com