വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ; ജയില്‍ശിക്ഷ, മുന്നറിയിപ്പ്

രൂക്ഷമായ മഴക്കെടുതി നേരിടുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ; ജയില്‍ശിക്ഷ, മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളം രൂക്ഷമായ മഴക്കെടുതി നേരിടുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതിബോര്‍ഡ്. അടുത്ത മൂന്നുദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും, പെട്രോള്‍ പമ്പുകള്‍ അവധി ആണ് തുടങ്ങിയ സന്ദേശങ്ങള്‍ വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല.

ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കെഎസ്ഇബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ നല്‍കിയ മുന്നറിയിപ്പ്

മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയില്‍ ആഴ്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും ഒക്കെ വാട്‌സപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കാതെയിരിക്കുക. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com