രാഹുല്‍ കേരളത്തിലെത്തി; ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 11th August 2019 03:40 PM |
Last Updated: 11th August 2019 03:40 PM | A+A A- |

കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴയില്‍ ഏറ്റവുമധികം നാശംവിതച്ച വയനാട് സന്ദര്‍ശിക്കാന്‍ സ്ഥലത്തെ എംപി കൂടിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകള്‍ അപഹരിച്ച വയനാട്ടിലെ പുത്തുമല, നിലമ്പൂരിലെ കവളപ്പാറ ഉള്‍പ്പെടെയുളള ദുരിതബാധിത പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോത്തുകല്ലിലാണ് രാഹുല്‍ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്പില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയേക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയശേഷം രാഹുല്‍ കളക്ട്രേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് സൂചന.