രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ ; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th August 2019 07:26 AM |
Last Updated: 11th August 2019 07:26 AM | A+A A- |

കോഴിക്കോട് : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വയനാടു മണ്ഡലത്തില്‍ പര്യടനം നടത്തും. ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്പൂരും കവളപ്പാറയിലും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മലപ്പുറം ജില്ലയിലെ ക്യാമ്പുകളിലും രാഹുൽ സന്ദർശനം നടത്തും. പ്രളയ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ നേരത്തേ തീരുമാനിച്ചിരുന്നു.
എന്നാല്‍ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ഗാന്ധി സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.