സൗജന്യ ടോക് ടൈമും ഡാറ്റയും പ്രഖ്യാപിച്ച് വോഡഫോണ്‍ ഐഡിയ; പ്രളയസഹായം
By സമകാലികമലയാളം ഡെസ്‌ക് | Published: 11th August 2019 12:15 AM |
Last Updated: 11th August 2019 12:15 AM | A+A A- |
പ്രളയബാധിത മേഖലകളിലെ ഉപയോക്താക്കൾക്കായി സൗജന്യ ടോക് ടൈമും ഡാറ്റയും ഹെല്‍പ് ലൈനും പ്രഖ്യാപിച്ച് വോഡഫോണ്‍ ഐഡിയ. അടിയന്തിര ആവശ്യങ്ങള്‍ക്കായി 10 രൂപയുടെ ടോക് ടൈം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് *130# എന്നും ഐഡിയ ഉപയോക്താക്കള്‍ക്ക് *150*150# എന്നും ഡയൽ ചെയ്ത് ടോക് ടൈം നേടാം. ഇതിനുപുറമേ ഒരു ജിബി ഡാറ്റയും കേരളത്തിലെ എല്ലാ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്കും സൗജന്യമായി ലഭിക്കും.
1948 എന്ന നമ്പറില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്‍പ് ലൈന്‍ സൗകര്യവും വോഡഫോണ്‍ ഐഡിയ ഒരുക്കിയിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ ഉപയോക്താക്കളെ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ 1948 എന്ന നമ്പറിൽ വിളിച്ച് കാണാതായ ആളുടെ ഫോണ്‍ നമ്പർ നൽകിയാൽ ആള്‍ ഏറ്റവും അവസാനം ഏത് നെറ്റ് വര്‍ക്കിന് കീഴിലായിരുന്നു എന്ന വിവരം എസ്എംഎസ് ആയി ലഭിക്കും.