ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും ; നിരവധി തീവണ്ടികള്‍ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

ശക്തമായ മഴയെത്തുടര്‍ന്ന് തുടര്‍ച്ചയായ നാലാംദിവസമാണ് ട്രെയിന്‍ഗതാഗതം തടസ്സപ്പെടുന്നത്
ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും ; നിരവധി തീവണ്ടികള്‍ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തുപരം: ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. പാലക്കാട്- ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഗതാഗതം ഇനിയും സാധാരണ നിലയിലേക്ക് എത്തിക്കാനായില്ല. മിക്കയിടത്തും ട്രാക്കില്‍ വെള്ളം നിറഞ്ഞതും, ട്രാക്കുകളുടെയും പാലങ്ങളുടെയും സുരക്ഷ വിലയിരുത്താനാകാത്തതും ട്രെയിന്‍ സര്‍വീസിനെ ബാധിക്കുന്നുണ്ട്. പാലക്കാട് ഡിവിഷന്‍ ഇതുവരെ 20 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

തുടര്‍ച്ചയായ നാലാംദിവസമാണ് ട്രെയിന്‍ഗതാഗതം തടസ്സപ്പെടുന്നത്. ട്രാക്കുകളുടെയും പാലങ്ങളുടെയും സുരക്ഷ ഇന്ന് അധികൃതര്‍ പരിശോധിക്കും. ഇതിന് ശേഷം മാത്രമേ ട്രെയിനുകല്‍ കടത്തിവിടൂ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ പരമാവധി ഷൊര്‍ണൂര്‍ വരെയാണ് പോകുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയാണ്. 

റദ്ദാക്കിയ ട്രെയിനുകള്‍

12484 അമൃത്സര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്

16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്‌കപ്രസ്

16606 നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ്

16308  കണ്ണൂര്‍  ആലപ്പുഴ എക്‌സിക്യൂട്ടീവ്

56664 കോഴിക്കോട് - തൃശ്ശൂര്‍ പാസഞ്ചര്‍ 

66611 പാലക്കാട് - എറണാകുളം മെമു
 
തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com