ഡിവൈഎഫ്‌ഐ 'യൂത്ത് സ്ട്രീറ്റ്' മാറ്റിവച്ചു; മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഹ്വാനം

സംസ്ഥാനത്ത് മഴക്കെടുതിമൂലം വ്യാപക നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യ ദിനത്തില്‍ നടത്താനിരുന്ന 'യൂത്ത് സ്ട്രീറ്റ്' മാറ്റിവച്ചു.
ഡിവൈഎഫ്‌ഐ 'യൂത്ത് സ്ട്രീറ്റ്' മാറ്റിവച്ചു; മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഹ്വാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിമൂലം വ്യാപക നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യ ദിനത്തില്‍ നടത്താനിരുന്ന 'യൂത്ത് സ്ട്രീറ്റ്' മാറ്റിവച്ചു. '65 ഓളം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്.
കേരളം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 15നു ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് മാറ്റി വെക്കുകയാണ്' ഡിവൈഎഫ്‌ഐ സംസ്ഥാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

മഴക്കെടുതി അനുഭവിക്കുന്ന മേഖലകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടം മുഖേന നല്‍കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com