'ഇത്രയും നീചമായ മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാവുന്നത് ഈ നാടിന്റെ ദുര്‍ഗ്ഗതി'; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2019 11:43 PM |
Last Updated: 12th August 2019 11:43 PM | A+A A- |

കൊച്ചി: പിണറായി വിജയനെപ്പോലെ ഇത്രയും മനുഷ്യത്വമില്ലാത്തൊരു ഭരണാധികാരി ലോകത്തെവിടെയുമുണ്ടാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച ഈ ചെറുപ്പക്കാരനെക്കുറിച്ച് ഒരു വാക്കുപോലും ഇന്നത്തെ നെടുങ്കന്‍ എഫ്. ബി. പോസ്റ്റില്‍ മുഖ്യന്‍ ഉരിയാടിയില്ല. സ്വന്തം ജീവന്‍ സഹജീവികള്‍ക്കുവേണ്ടി ബലി നല്‍കിയത് ഒരു ആര്‍. എസ്. എസ് പ്രവര്‍ത്തകനായതുകൊണ്ടുമാത്രമാണ് പിണറായി ഇങ്ങനെ ചെയ്തത്. ഇത്രയും നീചമായ മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാവുന്നത് ഈ നാടിന്റെ ദുര്‍ഗ്ഗതിയാണെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു ലിലുവിന് ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച രാവിലെ മുതല്‍ ലിലു അടക്കമുള്ളവര്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഒന്നച്ചപ്പോഴാണ് ലിലുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കെ സുരേന്ദ്രന്റെ പോസ്റ്റ്
പിണറായി വിജയനെപ്പോലെ ഇത്രയും മനുഷ്യത്വമില്ലാത്തൊരു ഭരണാധികാരി ലോകത്തെവിടെയുമുണ്ടാവില്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച ഈ ചെറുപ്പക്കാരനെക്കുറിച്ച് ഒരു വാക്കുപോലും ഇന്നത്തെ നെടുങ്കന്‍ എഫ്. ബി. പോസ്റ്റില്‍ മുഖ്യന്‍ ഉരിയാടിയില്ല. സ്വന്തം ജീവന്‍ സഹജീവികള്‍ക്കുവേണ്ടി ബലി നല്‍കിയത് ഒരു ആര്‍. എസ്. എസ് പ്രവര്‍ത്തകനായതുകൊണ്ടുമാത്രമാണ് പിണറായി ഇങ്ങനെ ചെയ്തത്. ഇത്രയും നീചമായ മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാവുന്നത് ഈ നാടിന്റെ ദുര്‍ഗ്ഗതിയാണ്.