ക്യാമ്പില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമം: ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2019 09:16 PM |
Last Updated: 12th August 2019 09:16 PM | A+A A- |

മലപ്പുറം: ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമം. ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
മലപ്പുറം പൊന്നാനി എ വി സ്‌കൂളിലാണ് സംഭവം. ക്യാമ്പില്‍ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് ആറുപേര്‍ക്കുമെതിരെ കേസെടുത്തു.