പ്രളയം ചിത്രീകരിക്കാന്‍ സെറ്റ് ഇട്ടു: ഒടുവില്‍ സംവിധായകന്റെ അമ്മയുള്‍പ്പെടെ അതേ ദുരിതാശ്വാസ ക്യാംപില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2019 09:37 AM |
Last Updated: 12th August 2019 09:37 AM | A+A A- |

തൃശൂര്‍: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി സ്‌കൂളില്‍ തയാറാക്കിയ സെറ്റ് ഒടുവില്‍ ഇത്തവണത്തെ പ്രളയത്തില്‍ യഥാര്‍ഥ ദുരിതാശ്വാസ ക്യാംപ് ആയി. 'വാട്ടര്‍ ലെവല്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തയാറാക്കിയ സെറ്റില്‍ ഇപ്പോള്‍ 281 പേരാണുള്ളത്.
ചാഴൂര്‍ സ്വദേശിയായ ജി വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണുവിന്റെ അമ്മയും ഇപ്പോള്‍ ഇതേ ക്യാംപിലുണ്ട്. തൃശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, പ്രളയബാധിതരെ രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിക്കാനായി സ്‌കൂളില്‍ തയാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് മഴ മൂലം നശിച്ചുപോയി.