പ്രളയക്കെടുതികള്‍ക്കിടയില്‍ ഇന്ന് സംസ്ഥാനത്ത് ബലിപെരുന്നാള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2019 08:00 AM |
Last Updated: 12th August 2019 08:00 AM | A+A A- |
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണുണ്ടായത്. പ്രളയ ദുരിതങ്ങള്‍ക്ക് നടുവിലാണ് സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേരും ഇത്തവണത്തെ പെരുന്നാളിന് ദുരിതാശ്വാസ ക്യാപുകളിലാണ്. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍.
വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയിട്ടുണ്ട്. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും മറ്റും പെരുന്നാളിന്റെ തിരക്കില്ല.
പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളില്‍ ഒത്ത്‌ചേര്‍ന്ന് ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഇത്തവണ പെരുന്നാള്‍ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവര്‍ക്ക് പരമാവധി സഹായമെത്തിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.