മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു ; രണ്ടു മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 10:46 AM |
Last Updated: 12th August 2019 10:46 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ചിറയിൻകീഴില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസര്‍ തോമസും റോക്കി ബെഞ്ചിനോസുമാണ് മരിച്ചത്.
ചിറയിൻകീഴ് പെരുമാതുറയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു.