കോട്ടക്കുന്നിൽ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 12:08 PM |
Last Updated: 12th August 2019 12:17 PM | A+A A- |
മലപ്പുറം : മലപ്പുറം കോട്ടക്കുന്നില്‍ ഉരുൾപൊട്ടലിൽ കാണാതായ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി. സരോജിനിയുടെ (63) മൃതദേഹമാണ് ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
സരോജിനിയുടെ മകന്റെ ഭാര്യ ഗീതു, ഗീതുവിന്റെ മകൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സരോജിനിയുടെ മകൻ ശരത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവരുടെ വീട് അപ്പാടെ മണ്ണിൽ മൂടിപ്പോകുകയായിരുന്നു.