മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ‍് അലേർട്ടില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 06:57 AM |
Last Updated: 12th August 2019 06:57 AM | A+A A- |

കൊച്ചി; സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലേർട്ട് ഇല്ല. ദിവസങ്ങളായി കനത്ത മഴപെയ്തിരുന്ന വടക്കൻ ജില്ലകളിലും മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി.
സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥനത്ത് മരിച്ചത്. വയനാട് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ആളുകളാണുശ്ശത്. കോഴിക്കോട് മാത്രം അരലക്ഷം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.