ആശങ്ക വേണ്ട!; ഇടുക്കി അടക്കം വന്‍ ഡാമുകളില്‍ വെളളം 50 ശതമാനത്തില്‍ താഴെ മാത്രം

വരും ദിവസങ്ങളില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന ആശങ്കകള്‍ക്കിടെ, വന്‍കിട അണക്കെട്ടുകളിലെ ജലനിരപ്പ് ആശ്വാസം നല്‍കുന്നു
ആശങ്ക വേണ്ട!; ഇടുക്കി അടക്കം വന്‍ ഡാമുകളില്‍ വെളളം 50 ശതമാനത്തില്‍ താഴെ മാത്രം

കൊച്ചി: വരും ദിവസങ്ങളില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന ആശങ്കകള്‍ക്കിടെ, വന്‍കിട അണക്കെട്ടുകളിലെ ജലനിരപ്പ് ആശ്വാസം നല്‍കുന്നു. ഇടമലയാര്‍, ഇടുക്കി, കക്കി, പമ്പ എന്നി ഡാമുകളില്‍ വെളളത്തിന്റെ അളവ് ഇപ്പോഴും സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെ മാത്രമാണ്.വന്‍കിട ജലസേചന അണക്കെട്ടുകളിലും വെളളത്തിന്റെ അളവ്  60 ശതമാനത്തില്‍ താഴെയാണ്.

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 38.87 ശതമാനം വെളളം മാത്രമാണുളളത്. കഴിഞ്ഞ പ്രളയക്കാലത്ത് അണക്കെട്ട് തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് നിറയാന്‍ ദിവസങ്ങളോളം വേണ്ടിവരും. 

2403 അടിയാണ് ഇടുക്കിയിലെ പരമാവധി ജലനിരപ്പ്. നിലവില്‍ 2341 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ഇടമലയാറില്‍ സംഭരണശേഷിയുടെ 45.93 ശതമാനം വെളളം മാത്രമാണുളളത്. കക്കിയിലും പമ്പയിലും ഇത് യഥാക്രമം 40 ശതമാനവും 48 ശതമാനവുമാണ്.

വന്‍കിട ജലസേചന അണക്കെട്ടുകളായ മലമ്പുഴ, കല്ലട, ചിമ്മിണി എന്നിവിടങ്ങളിലെ ജലനിരപ്പും ആശ്വാസം നല്‍കുന്നതാണ്. കല്ലടയില്‍ സംഭരണശേഷിയുടെ 57 ശതമാനം വെളളം മാത്രമാണുളളത്. മലമ്പുഴയില്‍ ഇത് 59 ശതമാനമാണ്. ചിമ്മണിയിലെ വെളളത്തിന്റെ അളവ് സംഭരണശേഷിയുടെ 56 ശതമാനമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com