ഈ ദുരിതപെയ്ത്തിലും കേരളത്തെ പിടിച്ചുകയറ്റാന്‍ കനയ്യകുമാര്‍ എത്തി 

കഴിഞ്ഞ പ്രളയത്തിനിടെ ചെറുതോണിയില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തിലേക്ക് ഓടിക്കയറിയ കനയ്യകുമാറിനെ ആരും മറക്കാന്‍ വഴിയില്ല
ഈ ദുരിതപെയ്ത്തിലും കേരളത്തെ പിടിച്ചുകയറ്റാന്‍ കനയ്യകുമാര്‍ എത്തി 

കല്‍പ്പറ്റ: കഴിഞ്ഞ പ്രളയത്തിനിടെ ചെറുതോണിയില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തിലേക്ക് ഓടിക്കയറിയ കനയ്യകുമാറിനെ ആരും മറക്കാന്‍ വഴിയില്ല. മലയാളിയുടെ നെഞ്ചിലേക്കാണ് അദ്ദേഹം ഓടിക്കയറിയത്. ഇത്തവണ മഴക്കെടുതിയില്‍ സഹായത്തിനായി വടക്കന്‍ കേരളം കേഴുമ്പോള്‍ രക്ഷകന്റെ റോളില്‍ കനയ്യകുമാറും ഉണ്ട്. 

കേരളം കണ്ട മഹാപ്രളയത്തില്‍ ആരും മറക്കാത്ത ചിത്രമാണ് കനയ്യകുമാറിന്റേത്. ദുരനന്തനിവാരണ സേനയിലെ കോണ്‍സ്റ്റബിളാണ് ബീഹാര്‍ സ്വദേശിയായ കനയ്യകുമാര്‍ .പനി ബാധിച്ച കുഞ്ഞിന് വേഗം ചികില്‍സ കിട്ടാന്‍ ചെറുതോണി പാലത്തിലൂടെ ഓടിയ ധീരന്‍. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ മാനം നല്‍കിയ കനയ്യകുമാര്‍ വയനാട്ടിലെ പുത്തുമലയിലും സജീവമായി ഇറങ്ങി. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും വിശ്രമമില്ലാതെ ഓടി നടന്നു. ഒട്ടേറെ പേരെ ദുരന്ത ഭൂമിയില്‍ നിന്ന് ക്യാംപില്‍ എത്തിച്ചു. 

ചെന്നൈയില്‍ നിന്നെത്തിയ ദുരന്തനിവാരണ സംഘത്തിലായിരുന്നു കനയ്യകുമാര്‍.ചെറുതോണിയിലെ സൂപ്പര്‍ സ്റ്റാറിന് എല്ലായിടത്തും ആരാധകരുണ്ട്. പുത്തുമലയിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ വീണ്ടും ചെന്നൈയ്ക്ക് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com