സേവാഭാരതിയെ തടയുന്നത് എന്തിന് ?; ഒന്നിച്ചു നിന്നവരെ മുഖ്യമന്ത്രി ഭിന്നിപ്പിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

ആര്‍എസ്എസ്എസ് സഹായം വേണ്ടെങ്കില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍എസ്എസുകാരല്ലേ എന്നും ശ്രീധരന്‍പിള്ള
സേവാഭാരതിയെ തടയുന്നത് എന്തിന് ?; ഒന്നിച്ചു നിന്നവരെ മുഖ്യമന്ത്രി ഭിന്നിപ്പിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട് : പ്രളയക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ദുരന്തമുഖത്ത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ദുരന്ത നിവാരണത്തിന് ഏകോപനമില്ല. എല്ലാം അപര്യാപ്തമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സേവാഭാരതിയെ തടയുന്നത് എന്തിനെന്ന് വ്യക്തമാക്കണം. 

ദുരന്തം നേരിടാന്‍ ഒന്നിച്ചു നിന്നവരെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആര്‍എസ്എസ്എസ് സഹായം വേണ്ടെങ്കില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍എസ്എസുകാരല്ലേ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു. ശ്രീധരന്‍പിള്ള ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും സന്ദര്‍ശനം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com