കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി, പാലക്കാട്ടു പാതയില്‍ തടസമില്ല 

മഴയ്ക്കു ശമനമായെങ്കിലും സംസ്ഥാനത്ത് റെയില്‍ ഗതാഗതം പൂര്‍ണ തോതില്‍ പുനസ്ഥാപിക്കാനായില്ല
കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി, പാലക്കാട്ടു പാതയില്‍ തടസമില്ല 

പാലക്കാട് : മഴയ്ക്കു ശമനമായെങ്കിലും സംസ്ഥാനത്ത് റെയില്‍ ഗതാഗതം പൂര്‍ണ തോതില്‍ പുനസ്ഥാപിക്കാനായില്ല. കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍  ഇനിയും വണ്ടികള്‍ ഓടിത്തുടങ്ങിയില്ല. പാലക്കാട് പാതയില്‍ സര്‍വീസ് പുനരാരംഭിച്ചു. 

കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് തിങ്കളാഴ്ച രാവിലെയും പുനരാരംഭിച്ചിട്ടില്ല. തിരുവനന്തപുരം-തൃശൂര്‍, തിരുവനന്തപുരം-എറണാകുളം പ്രത്യേക പാസഞ്ചര്‍ സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍നിന്നും എറണാകുളം-പട്‌ന എക്‌സ്പ്രസ് (22643) ഈറോഡ് നിന്നും തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കും. കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) മംഗളൂരുവില്‍നിന്ന് യാത്ര തുടങ്ങും.

റദ്ദാക്കിയ തീവണ്ടികള്‍

എറണാകുളം-പുണെ പൂര്‍ണ എക്‌സ്പ്രസ്(11098)
കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ (7116)
ഓഖ-എറണാകുളം എക്‌സ്പ്രസ് (16337)
ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521)
ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ് (22645)
ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ് (13351)
തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603)
കോഴിക്കോട് -തൃശൂര്‍ പാസഞ്ചര്‍ (56664)
തൃശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663)
കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16308)
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649)
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305)

ഭാഗികമായി റദ്ദാക്കിയ/ വഴിതിരിച്ചുവിട്ട തീവണ്ടികള്‍

നാഗര്‍കോവിലില്‍നിന്നുള്ള ഏറനാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഷൊര്‍ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടില്ല.
മംഗലാപുരം-നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605) കോഴിക്കോട്‌നാഗര്‍കോവില്‍ റൂട്ടില്‍ റദ്ദാക്കി.
എറാണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) പാലക്കാട് ഈറോഡ്-വിജയവാഡ വഴി സര്‍വീസ് നടത്തും.
കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക ക്രാന്തി (12217) പാലക്കാട്-സോലാപുര്‍-പൂനെ-പനവേല്‍ വഴി തിരിച്ചുവിടും.
തിരുവനന്തപുരം-വരാവല്‍ എക്‌സ്പ്രസ്  മംഗലാപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി മംഗലാപുരത്തുനിന്ന് പുറപ്പെടും.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം ഷൊര്‍ണൂരില്‍ ഓട്ടം അവസാനിപ്പിക്കും.
തിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര ട്രെയിന്‍ (19577) മംഗലാപുരത്തുനിന്ന് സര്‍വീസ് ആംരഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com