നീരൊഴുക്ക് കുറഞ്ഞു; അതിരപ്പിള്ളിയില്‍ സന്ദര്‍ശക വിലക്ക് നീക്കി

ശക്തമായ മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശക വിലക്ക് നീക്കി.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശക വിലക്ക് നീക്കി. നീരൊഴുക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണ് വിലക്ക് നീക്കിയത്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ്താഴ്ന്നതോടെ അതിരപ്പിള്ളി സാധാരണ നിലയിലേക്ക് മാറുകയാണ്. 

അതേസമയം, മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രാവിലക്ക് നീക്കിയിട്ടില്ല. വനപാതയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍കൂടി നിയന്ത്രണം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com