കോട്ടക്കുന്നിൽ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെത്തി

സരോജിനിയുടെ (63) മൃതദേഹമാണ് ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്
കോട്ടക്കുന്നിൽ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം  : മലപ്പുറം കോട്ടക്കുന്നില്‍ ഉരുൾപൊട്ടലിൽ കാണാതായ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി. സരോജിനിയുടെ (63) മൃതദേഹമാണ് ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. 

സരോജിനിയുടെ മകന്റെ ഭാര്യ ഗീതു, ഗീതുവിന്റെ മകൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സരോജിനിയുടെ മകൻ ശരത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവരുടെ വീട് അപ്പാടെ മണ്ണിൽ മൂടിപ്പോകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com