മഴയില്‍ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് വിലക്ക്

കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞു വീണത്
മഴയില്‍ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് വിലക്ക്

ഉദുമ; കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞു വീണത്. തുടര്‍ന്ന് ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു.

നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇരുമ്പു ദണ്ഡുകള്‍ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ബേക്കല്‍കോട്ട ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാസര്‍കോഡ് കനത്ത മഴ പെയ്യുകയാണ്. ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com