മുങ്ങിയ കാര്‍ സാഹസികമായി കരയിലെത്തിച്ചു: 20 പവനും 10000 രൂപയും ഒലിച്ചുപോയി

കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണവും പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലുണ്ടായിരുന്ന സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്.
മുങ്ങിയ കാര്‍ സാഹസികമായി കരയിലെത്തിച്ചു: 20 പവനും 10000 രൂപയും ഒലിച്ചുപോയി

കാസര്‍കോട്: ശക്തമായ വെള്ളപ്പാച്ചിലില്‍ മുങ്ങിയ കാര്‍ പുറത്തെടുത്തു. എന്നാല്‍, അതിനകത്തുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും ഒഴുകിപ്പോയി. കാസര്‍കോട് കാഞ്ഞങ്ങാട് അരയിപ്പുഴയിലാണ് കഴിഞ്ഞദിവസം ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മുങ്ങിപ്പോയത്. 

കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണവും പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലുണ്ടായിരുന്ന സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വര്‍ണവും ഒഴുക്കിന്റെ ശക്തിയില്‍ പുറത്തേക്ക് പോയതാകാമെന്നാണ് കരുതുന്നത്. 

കഴിഞ്ഞദിവസം സന്ധ്യയോടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നീന്തല്‍താരവും തീരദേശസ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എംടിപി സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ പുറത്തെടുത്തത്. 

കാറിന്റെ മുന്‍ഭാഗത്തെ രണ്ട് ടയറിലും വടം കെട്ടി. തുടര്‍ന്ന് സെയ്ഫുദീനും സംഘവും പിന്‍ഭാഗത്ത് കയറിയിരുന്നു. ഈ സമയം കാറിന്റെ മുന്‍ഭാഗം ഉയരുകയും നാട്ടുകാര്‍ കരയിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com