രണ്ട് വര്‍ഷമായി വീട്ടില്‍ വെള്ളമെത്തുന്നില്ല, എന്നിട്ടും ബില്‍ 21,562 രൂപ; പരാതി പറയാന്‍ എത്തിയവരോട് സങ്കടം പറഞ്ഞ് എംഎല്‍എ

രണ്ട് വര്‍ഷമായി ജയരാജ് എംഎല്‍എയുടെ വീട്ടിലെ പൈപ്പ് ലൈനില്‍ വെള്ളം എത്തുന്നില്ല
രണ്ട് വര്‍ഷമായി വീട്ടില്‍ വെള്ളമെത്തുന്നില്ല, എന്നിട്ടും ബില്‍ 21,562 രൂപ; പരാതി പറയാന്‍ എത്തിയവരോട് സങ്കടം പറഞ്ഞ് എംഎല്‍എ

പൊന്‍കുന്നം; ഉപയോഗിക്കാത്ത വെള്ളത്തിനും വൈദ്യുതിയ്ക്കുമെല്ലാം കണ്ണു തള്ളുന്ന ബില്ലിട്ട് വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയുമെല്ലാം ഉപഭോക്താക്കളെ പേടിപ്പിക്കാറുണ്ട്. അപ്പോഴെല്ലാം പരാതി പറയാന്‍ ഓടുന്നത് ജനപ്രതിനിധികളുടെ അടുത്തേക്കാണ്. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് തന്നെ ഇത്തരം പണി കിട്ടിയാലോ. എന്‍. ജയരാജ് എംഎല്‍എയ്ക്കാണ് ഉയോഗിക്കാത്ത വെള്ളത്തിന് കത്ത ബില്ല് വന്നത്. 

രണ്ട് വര്‍ഷമായി ജയരാജ് എംഎല്‍എയുടെ വീട്ടിലെ പൈപ്പ് ലൈനില്‍ വെള്ളം എത്തുന്നില്ല. ജലഅതോറിറ്റിയുടെ നെടുംകുന്നം ഓഫീസാണ് 21,562 രൂപയുടെ ബില്ലിട്ടത്. കണക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16 ന് അകം മുഴുവന്‍ തുകയും അടയ്ക്കണം എന്നാണ് നിര്‍ദേശം. പൊന്‍കുന്നം റോയല്‍ ബൈപ്പാസ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജലവിതരണക്കുഴല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എക്കു നിവേദനം കൊടുക്കാന്‍ എത്തിയപ്പോഴാണ് തന്റെ സങ്കടം അദ്ദേഹം തുറന്നു പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com