വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 30പേര്‍ ആശുപത്രിയില്‍

വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 30പേര്‍ ആശുപത്രിയില്‍

കല്‍പറ്റ: വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കുട്ടികള്‍ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വയനാട് ഉള്‍പ്പെടെയുള്ള ദുരന്ത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹോലികോപ്ടര്‍ മാര്‍ഗവും റോഡ് മാര്‍ഗവുമായിട്ടാകും മുഖ്യമന്ത്രിയുടെ നിരീക്ഷണം. മേഖലയിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയേക്കും.

സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടര്‍മാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com