സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ; പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴ; മുന്നറിയിപ്പ്

അദ്യദിവസം ആലുപ്പഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ; പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയെന്നും മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതാണ് കാരണം. കേരള തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പ


അദ്യദിവസം ആലുപ്പഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ടാംദിവസം ആലപ്പുഴ, എറണാകുളും, ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യത. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്. 

മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട  ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച (13082019) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും നാളത്തെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 13 നും 14നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com