ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th August 2019 11:13 AM |
Last Updated: 13th August 2019 11:13 AM | A+A A- |

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്നു ശ്രീലത.
ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മക്കള്‍: സിദ്ധാര്‍ത്ഥ്, സൂര്യ