9 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
9 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി

കൊച്ചി: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. 


ഇന്നത്തെ പരീക്ഷകള്‍ മാറ്റി

കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലിക്കറ്റില്‍ 16 വരെയുള്ള എല്ലാ പരീക്ഷകളും വൈവയും മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല ഇന്നത്തെയും നാളത്തെയും തിയറി പരീക്ഷകള്‍ മാറ്റി. ഇന്നും നാളെയും 16നുമുള്ള ഡിഫാം പാര്‍ട്ട് 1 സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്നത്തെ എല്‍എല്‍ബി, ഹെല്‍ത്ത് സയന്‍സ് പരീക്ഷകള്‍ മാറ്റിയിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com