ജീവന്‍ വെടിഞ്ഞത് സഹജീവികള്‍ക്കു വേണ്ടി; അസംഖ്യം ചെറുപ്പക്കാര്‍ക്ക് ഊര്‍ജം പകരുന്ന ജീവത്യാഗം; ലിനുവിനെ അനുസ്മരിച്ച് മന്ത്രി തോമസ് ഐസക്ക്

ദുരിതാശ്വാസ ക്യാമ്പില്‍ രക്ഷാ പ്രവര്‍ത്തനത്തിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്
ജീവന്‍ വെടിഞ്ഞത് സഹജീവികള്‍ക്കു വേണ്ടി; അസംഖ്യം ചെറുപ്പക്കാര്‍ക്ക് ഊര്‍ജം പകരുന്ന ജീവത്യാഗം; ലിനുവിനെ അനുസ്മരിച്ച് മന്ത്രി തോമസ് ഐസക്ക്

കൊച്ചി: ഈ പ്രളയത്തിന്റെ കണ്ണീരോര്‍മയാണ് ലിനുവെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. സഹജീവികള്‍ക്കു വേണ്ടിയാണ് ലിനു ജീവന്‍ വെടിഞ്ഞത്. ദുരന്തമുഖത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാര്‍ക്ക് ഊര്‍ജം പകരുന്ന ജീവത്യാഗമാണ് ലിനുവിന്റേതെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. 

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു ലിനുവിന് ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച രാവിലെ മുതല്‍ ലിനു അടക്കമുള്ളവര്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോഴാണ് ലിനുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികള്‍ക്കുവേണ്ടിയാണ് ലിനു ജീവന്‍ വെടിഞ്ഞത്. ദുരന്തമുഖത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാര്‍ക്ക് ഊര്‍ജം പകരുന്ന ജീവത്യാഗം.

ലിനുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com