ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 2020വരെ പിഴ കൂടാതെ ബില്ലടക്കാം: വൈദ്യുതി മന്ത്രി

മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 2020വരെ പിഴ കൂടാതെ ബില്ലടക്കാം: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് വൈദ്യുതി ബില്‍ 2020വരെ പിഴ കൂടാതെ അടക്കാമെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. ജനുവരി വരെയാണ് സമയം നീട്ടിയിരിക്കുന്നത്.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും കണക്ഷനുകള്‍ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന ബിപിഎല്‍ വിഭാഗക്കാരുടെ വീടുകളില്‍ വയറിംഗ് നശിച്ചു പോയിട്ടുണ്ടെങ്കില്‍ സൗജന്യമായി ഒരു ലൈറ്റ് പോയിന്റും ഒരു പ്ലഗ് പോയിന്റും വയറിംഗ് നടത്തി കണക്ഷന്‍ നല്‍കും. എല്ലാ റിലീഫ് കേന്ദ്രങ്ങളിലും വൈദ്യുതി സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളമൊട്ടാകെ നാളെ വൈദ്യുതി മുടങ്ങും എന്ന് വ്യാജ സന്ദേശം പ്രചരിക്കുന്നു. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത് എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com