ദുരിതാശ്വാസ സമാഹരണത്തിന് വേറിട്ട മാര്‍ഗവുമായി ആര്‍ട്ടിസ്റ്റ് ഭട്ടതിരി; പണമയക്കുന്നവര്‍ക്ക് കാലിഗ്രഫി സമ്മാനം

ആയിരത്തിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയാല്‍ പണം നല്‍കുന്ന ആളുടെ പേര് മലയാളത്തില്‍ കാലിഗ്രഫി ചെയ്ത് നല്‍കും 
ദുരിതാശ്വാസ സമാഹരണത്തിന് വേറിട്ട മാര്‍ഗവുമായി ആര്‍ട്ടിസ്റ്റ് ഭട്ടതിരി; പണമയക്കുന്നവര്‍ക്ക് കാലിഗ്രഫി സമ്മാനം

കൊച്ചി: പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാനായി വ്യക്തികളും കൂട്ടായ്മകളും സജീവമാണ്. പലവിധത്തില്‍ ഫണ്ട് സമാഹരണത്തിനുള്ള പ്രയത്‌നത്തിലാണ് ഇവരെല്ലാം. ചിത്രം വരച്ചും പാ്ട്ടുപാടിയും നൃത്തം ചെയ്തും കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കുന്നവരും നിരവധിയാണ്. ഇതില്‍ വ്യത്യസ്തനാവുകയാണ് ആര്‍ട്ടിസ്റ്റ് ഭട്ടതിരി.

ആയിരത്തിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയാല്‍ പണം നല്‍കുന്ന ആളുടെ പേര് മലയാളത്തില്‍ കാലിഗ്രഫി ചെയ്ത് നല്‍കുമെന്നാണ് ഭട്ടതിരി പറയുന്നത്. എന്നാല്‍ തെളിവ് കാണിക്കുന്നവര്‍ക്ക് മാത്രമാണ് സൗജന്യമായി കാലിഗ്രഫി ചെയ്തുകൊടുക്കുക.

നൃത്തം ചെയ്താണ് കൊച്ചിയിലെ ഏഴാം ക്ലാസുകാരി ദുരിത ബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയത്. അതിനായി ആ കൊച്ചുപെണ്‍കുട്ടി പറയുന്നത് ഇത്രമാത്രം. തനിക്ക് ആകെ അറിയാവുന്നത് നൃത്തമാണ്. നൃത്തം അവതരിപ്പിക്കുന്നതിന്  ചിലയിടങ്ങളില്‍ നിന്ന് പണം നല്‍കാറുണ്ട്. അടുത്തുള്ള അമ്പലങ്ങളിലൊ പൊതു പരിപാടികളിലൊ ഒരു മണിക്കൂര്‍ പ്രോഗ്രാം അവതരിപ്പിക്കാം .പണത്തിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഇഷ്ടമുള്ള തുക നല്‍കി റസീറ്റ്  തനിക്ക് നല്‍കണം. വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത്. എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ എന്നും കൊച്ചുമിടുക്കി പറയുന്നു. 

അക്കു എന്ന ഒന്നാം ക്ലാസുകാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സ്വരൂപിക്കാന്‍ വച്ചത് പതിനഞ്ച് ചിത്രങ്ങളാണ്. പണം അടച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട്  അയച്ചുകൊടുത്താല്‍ ചിത്രം പണമയച്ച ആളുടെ വിലാസത്തില്‍ എത്തും. വടക്കാഞ്ചേരി ഗവ. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അമന്‍ ഷസിയ അജയ് എന്ന അക്കു. അച്ഛന്‍ അജയന്‍ ആര്‍ക്കിടെക്ടാണ്. അമ്മ വരയ്ക്കുന്നത് കണ്ടാണ് അക്കു ചിത്രമെഴുതാന്‍ തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com